പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ് ഇനിയില്ല.

പെരുമ്പുന്നയിലെ പോസ്റ്റ് ഓഫീസ് ഇനിയില്ല.
Nov 22, 2026 10:16 AM | By PointViews Editor

പേരാവൂർ (കണ്ണൂർ) - നീണ്ട 46 വർഷങ്ങൾ പേരാവൂരിലെ പെരുമ്പുന്നയിൽ നിന്ന് സന്ദേശങ്ങൾ ഇൻലൻ്റായും പോസ്റ്റ് കാർഡായും സ്റ്റാമ്പ് ഒട്ടിച്ചും സ്റ്റാമ്പ് ഒട്ടിക്കാതെയും അയച്ചിരുന്ന കാലത്തിന് 2026 നവംബർ 21 ന് അറുതിയായി. ഇനി മണി ഓർഡർ അയക്കാനോ വാങ്ങാനോ ഇല്ലാത്ത കാലമുണ്ടായിട്ട് ഏറെ നാളായെങ്കിലും ഭിത്തിയിൽ ചുവന്ന നിറമുള്ള പോസ്റ്റ് ബോക്സ് എന്ന പെട്ടിയും അതിന് പിന്നിലെ കൗണ്ടറും ഓരോ ഗ്രാമീണൻ്റെയും ഒരു സ്വകാര്യ സന്തോഷമായിരുന്നു. ഇടയ്ക്കിടെ അവിടെ നിന്നയ്ക്കുന്ന പല സന്ദേശങ്ങളിലും അതിലൂടെ വരുന്ന സന്ദേശങ്ങളിലും കണ്ണീരും വിലാപവും ഉണ്ടാകാറുണ്ടെങ്കിലും ഒരു പോസ്റ്റ് ഓഫിസ് ഒരു പ്രതീക്ഷയുടെ പ്രതീകമായിരുന്നു ഇതുവരെ. എന്നാൽ കാലം ഇലക്ട്രോണിക്കിലേക്ക് മാറി തുടങ്ങിയ കഴിഞ്ഞ 20 വർഷങ്ങൾക്കുള്ളിൽ പോസ്റ്റ് ഓഫിസുകൾ എല്ലാം മാറ്റങ്ങൾക്ക് വിധേയമായി ഒടുവിൽ പോസ്റ്റ് ഓഫീസ് ഒരു സ്ഥലത്ത് നിന്ന് എന്നന്നേക്കുമായി ഇല്ലാതാകുന്ന നിലയിലാണ് കാര്യങ്ങൾ ഉള്ളത്.കണ്ണൂർ ജില്ലയിലെ പതിനഞ്ചിൽ അധികം ബ്രാഞ്ച് പോസ്‌റ്റ് ഓഫിസുകൾക്ക് ഉടൻ പൂട്ട് വീഴും എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ രണ്ട് പോസ്റ്റ‌് ഓഫിസുകൾ ഉണ്ടെങ്കിലും പ്രവർത്തനം ലാഭകരമല്ലെങ്കിലും അത്തരം പോസ്‌റ്റ് ഓഫിസുകൾ അടച്ചു പൂട്ടാനാണ് തീരുമാനം. ഇത് പ്രകാരം കണ്ണൂർ ജില്ലയിൽ 15 ൽ അധികം പോസ്‌റ്റ് ഓഫിസുകൾ ഉടൻ പൂട്ടുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഇതിൽ അര നൂറ്റാണ്ടിൽ അധികമായി പ്രവർത്തിക്കുന്ന പോസ്‌റ്റ് ഓഫിസുകളുമുണ്ട്. കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തിലുള്ള പെരുമ്പുന്ന ബ്രാഞ്ച് പോസ്‌റ്റ് ഓഫിസ് ഇന്നലെ അടച്ചു പൂട്ടി. പോസ്‌റ്റ് മാസ്‌റ്ററെ തോലമ്പ്രയിലേക്കും പോസ്റ്റുമാനെ പേരാവൂർ പോസ്‌റ്റ് ഓഫിസിലേക്കും മാറ്റി നിയമിച്ചു. കണ്ണൂർ ജില്ലയിലാണെങ്കിലും പെരുമ്പുന്ന പോസ്‌റ്റ് ഓഫിസ് മാനന്തവാടി ഡിവിഷനു കീഴിലാണ് വരുന്നത്. ഈ മാസം തന്നെ ചില പോസ്‌റ്റ് ഓഫിസുകൾക്ക് പൂട്ട് വീഴും. അടുത്തടുത്തുള്ള പോസ്‌റ്റ് ഓഫിസുകൾ തമ്മിൽ ലയിപ്പിക്കാനും അകലെ ഉള്ളതെങ്കിലും ദീർഘ കാലമായി നഷ്ടത്തിൽ പ്രവർത്തിക്കുന്നതുമായ പോസ്‌റ്റ് ഓഫിസുകൾ അടച്ചു പുട്ടാനുമാണ് തീരുമാനം. നാളെ മുതൽ പെരുമ്പുന്ന പോസ്‌റ്റ് ഓഫിസ് തുറക്കില്ല. പെരുമ്പുന്ന പോസ്‌റ്റ് ഓഫിസുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇനി പേരാവൂർ പോസ്റ്റ് ഓഫിസിലാണ് നടത്തേണ്ടത്. 46 വർഷമായി പ്രവർത്തിക്കുന്ന പോസ്‌റ്റ് ഓഫിസാണ് പെരുമ്പുന്നയിലേത്. ഈ പോസ്‌റ്റ് ഓഫിസ് പൂട്ടരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി സണ്ണി ജോസഫും കെ.സുധാകരൻ എംപിയും ഇടപെട്ടെങ്കിലും ദൂരവും നഷ്ട‌വും ചൂണ്ടിക്കാട്ടി അടച്ചു പൂട്ടാനുള്ള തീരുമാനവുമായി പോസ്‌റ്റൽ വകുപ്പ് മുൻപോട്ട് പോകുകയായിരുന്നു. പ്രതിഷേധവുമായി നാട്ടുകാരും വിവിധ സംഘടനകളും രംഗത്ത് വന്നെങ്കിലും പോസ്‌റ്റൽ വകുപ്പ് നിലപാട് മാറ്റിയില്ല.

The post office in Perumpunna no longer exists.

Related Stories
കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം നൽകി.

Nov 22, 2026 01:23 PM

കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം നൽകി.

കാൽ ലക്ഷം ജനദ്രോഹികൾ സെക്രട്ടറിയേറ്റ് വളഞ്ഞു. കാരണ ദുർഭൂതം നേതൃത്വം...

Read More >>
ഒപ്പം, വിഭിന്നം

Nov 21, 2026 05:40 PM

ഒപ്പം, വിഭിന്നം

ഒപ്പം,...

Read More >>
വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

Nov 21, 2026 10:54 AM

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന് കേളകത്ത്

വാർധക്യം ചർച്ച ചെയ്യാൻ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26 ന്...

Read More >>
നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.

Nov 21, 2026 09:53 AM

നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക് പേരാവൂരിൽ.

നായർ മഹാ സമ്മേളനം നവംബർ 22 ഞായറാഴ്ച 2 മണിക്ക്...

Read More >>
 പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും തുടങ്ങി.

Nov 21, 2026 07:53 AM

പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും തുടങ്ങി.

പിടയ്ക്കുന്ന മത്സ്യങ്ങളെ വാങ്ങി പേരാവൂരുകാർ കറിവച്ചും വറുത്തും...

Read More >>
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും

Nov 19, 2026 11:30 AM

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി...

Read More >>
Top Stories